Skip to main content

സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു

2018, 2019 വർഷങ്ങളിലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2019ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ 2018ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം അന്തരിച്ച കേരള കൗമുദി പത്രാധിപർ എം.എസ്. മണിക്കു വേണ്ടി അദ്ദേഹത്തിന്റെ പത്നി ഡോ. കസ്തൂരി ഭായിയും മകൻ സുകുമാരൻ മണിയും 2019ലെ പുരസ്‌കാരം അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസനുവേണ്ടി അദ്ദേഹത്തിന്റെ മകൻ സുകു ദാസും മുഖ്യന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
2018-ലെ മികച്ച ജനറൽ റിപ്പോർട്ടിങ്ങിന് സി. വിമൽ കുമാർ, കേരള കൗമുദി,വികസനോൻമുഖ റിപ്പോർട്ടിങ്ങിന് ലെനി ജോസഫ്, ദേശാഭിമാനി, ന്യൂസ് ഫോട്ടോഗ്രഫിയ്ക്ക് സാജൻ വി. നമ്പ്യാർ, മാതൃഭൂമി, കാർട്ടൂണിന് വി.ആർ. രാഗേഷ്, മാധ്യമം, ടിവി റിപ്പോർട്ടിങ്ങിന് കെ. അരുൺ കുമാർ, ഏഷ്യാനെറ്റ് ന്യൂസ്, ടിവി അഭിമുഖത്തിന് വി.എസ്. രാജേഷ്, കേരള കൗമുദി,  ജിമ്മി ജയിംസ്, ഏഷ്യാനെറ്റ് ന്യൂസ്, ടിവി ന്യൂസ് എഡിറ്റിങ്ങിന് അശോകൻ പി.ടി., മനോരമ ന്യൂസ്, ടിവി ക്യാമറയ്ക്ക് വിജേഷ് ജി.കെ.പി., ഏഷ്യാനെറ്റ് ന്യൂസ,് ടിവി ന്യൂസ് റീഡറായി എൻ. ശ്രീജ, മാതൃഭൂമി ന്യൂസ്, ന്യൂസ് ഫോട്ടോഗ്രഫി പ്രത്യേക പരാമർശം റിജോ ജോസഫ്, മലയാള മനോരമ,  ടിവി റിപ്പോർട്ടിങ് പ്രത്യേക പരാമർശം ഷിദ ജഗത്, മീഡിയ വൺ, ടിവി റിപ്പോർട്ടിങ് പ്രത്യേക പരാമർശം ജോഷി കുര്യൻ, ഏഷ്യാനെറ്റ് ന്യൂസ്, ടിവി ക്യാമറ പ്രത്യേക പരാമർശം വേണു പി.എസ്., മാതൃഭൂമി ന്യൂസ് എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 2018-ലെ മികച്ച ജനറൽ റിപ്പോർട്ടിങ്ങിന് അനു എബ്രഹാം, മാതൃഭൂമി വികസനോൻമുഖ റിപ്പോർട്ടിങ്ങിന് എസ്.വി. രാജേഷ്, മലയാള മനോരമ, ഫോട്ടോഗ്രഫിയ്ക്ക് വി.എൻ. കൃഷ്ണപ്രകാശ്, ജനയുഗം, കാർട്ടൂണിന് ടി.കെ. സുജിത്ത്, കേരള കൗമുദി, ടിവി ന്യൂസ് റിപ്പോർട്ടിങ്ങിന് ബിജി തോമസ്, മനോരമ ന്യൂസ് ടിവി സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിങ്ങിന് കെ. രാജേന്ദ്രൻ, കൈരളി ന്യൂസ്, ടിവി അഭിമുഖം റിബിൻ രാജു, മാതൃഭൂമി ന്യൂസ് ടിവി ന്യൂസ്, ക്യാമറ ജെ. വൈശാഖ്, മാതൃഭൂമി ന്യൂസ്, ടിവി ന്യൂസ് എഡിറ്റിങ് ഷെഫിഖാൻ, ഏഷ്യാനെറ്റ് ന്യൂസ്, ടിവി ന്യൂസ് റീഡർ സുജയ പാർവതി, ഏഷ്യാനെറ്റ് ന്യൂസ് ജനറൽ റിപ്പോർട്ടിങ് പ്രത്യേക പരാമർശം നിലീന അത്തോളി, മാതൃഭൂമി ടിവി റിപ്പോർട്ടിങ് ജൂറി പ്രത്യേക പരാമർശം റിനി രവീന്ദ്രൻ, ഏഷ്യാനെറ്റ് ന്യൂസ് ടിവി സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിങ് പ്രത്യേക പരാമർശം എം. മനുശങ്കർ, ഏഷ്യാനെറ്റ് ന്യൂസ് ടിവി അഭിമുഖം ജൂറി പ്രത്യേക പരാമർശം ടി.എം. ഹർഷൻ, 24 ന്യൂസ് ടിവി ന്യൂസ് ക്യാമറ പ്രത്യേക പരാമർശം എം. ഷമീർ, മാതൃഭൂമി ന്യൂസ് ടിവി ന്യൂസ് എഡിറ്റിങ് പ്രത്യേക പരാമർശം അരുൺ വിൻസന്റ്, മനോരമ ന്യൂസ് എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
2019ലെ ഫോട്ടോഗ്രഫി പുരസ്‌കാരത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് എം. പ്രസാദ്, അജുൽ ദാസ് കെ.സി, സുരേഷ് കാമിയോ എന്നിവരും പ്രോത്സാഹന സമ്മാനങ്ങൾ നേടിയ ആകാശ് എസ്. കുമാർ, മുഹമ്മദ് ഹാഫിസ് കെ.എസ്, ശ്രീധരൻ വടക്കാഞ്ചേരി, രാജൻ ടി.എസ്, നിധിൻ ചെറുമണലിൽ, പ്രദീപ് പി. രമേശ്, സജീവ് വാസദിനി, അജയൻ, നിസാം അമ്മാസ്, ജോബിൻ ഫ്രാൻസിസ് എന്നിവരും മുഖ്യമന്ത്രിയിൽനിന്നു പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
പി.എൻ.എക്സ്. 1126/2022
 

date