Skip to main content

ടി.ഡി.എസ് ക്ലിയറന്‍സ്: ഉദ്യോഗസ്ഥ യോഗം ചേര്‍ന്നു

ആദായനികുതി ടി.ഡി.എസ് ക്ലിയറന്‍സ് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥര്‍ക്കായി  എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദുരീകരിച്ചു. ആദായനികുതി ടി.ഡി.എസ് ക്ലിയറന്‍സ് വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം നല്‍കി. ആദായനികുതി കോഴിക്കോട് റേഞ്ച് ജോയിന്റ് കമ്മീഷണര്‍ പി ചന്ദ്രമോഹന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എന്‍ സന്തോഷ്‌കുമാര്‍, ഇന്‍കം ടാക്‌സ് ഓഫീസര്‍ നാരായണന്‍ കൃഷ്ണന്‍ (ടി.ഡി.എസ്-തിരൂര്‍), ഇന്‍കം ടാക്‌സ് ഓഫീസര്‍ അരുണ്‍ പ്രശാന്ത്, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍ ഒ.ജെ മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date