Skip to main content

ജലലഭ്യത ഉറപ്പാക്കാന്‍ പോരൂര്‍ ഉറവന്‍കുഴിയിലെ കാവുകുളം നവീകരിക്കുന്നു

വര്‍ഷങ്ങളായി മണ്ണടിഞ്ഞ് ഉപയോഗശൂന്യമായ പോരൂര്‍ ഉറവന്‍കുഴിയിലെ അര എക്കറിലെ കാവുകുളം നവീകരിക്കുന്നു.പ്രധാന്‍മന്ത്രി കൃഷി സിന്‍ജായി യോചന പദ്ധതിയിലുള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ച്  വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേത്യത്വത്തിലാണ് നവീകരണം. നാലര മീറ്റര്‍ ആഴത്തിലും 30 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ വീതിയിലുമാണ് കുളം വീണ്ടെടുക്കുന്നത്. കുളം നവീകരിക്കുന്നതോടെ പ്ര

ദേശത്തെ കിണറുകളിലെ ജലലഭ്യത നിലനിര്‍ത്താനാകും. കാര്‍ഷിക മേഖലയ്ക്കും കുളം നവീകരണം ഉപകാരപ്രദമാകും. പ്രധാന്‍മന്ത്രി കൃഷി സിന്‍ജായി യോചന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ജില്ലയിലെ ഏറ്റവും വലിയ പ്രവൃത്തി ഇതാണെന്നും മാര്‍ച്ച് 31നകം പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം ഗ്രാമവികസന വകുപ്പ് ജില്ലാ മേധാവി പ്രീതി മേനോന്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ.സി കുഞ്ഞിമുഹമ്മദ്, പോരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുഹമ്മദ് ബഷീര്‍, അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ദേവകി , ബി.ഡി.ഒ വി ജയരാജന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗം വി ശിവശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date