Skip to main content

വില്ലേജ് തല ജനകീയ സമിതി ഉദ്ഘാടനം നാളെ

വില്ലേജ് തല ജനകീയ സമിതികളെ പുന: ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവായതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന തല ഉദ്ഘാടനം മാര്‍ച്ച് 19ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ജില്ലയിലെ പേരൂക്കട വില്ലേജ് ഓഫീസ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മാര്‍ച്ച് 19ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍  ജില്ലാ തലത്തില്‍ ഒരു സമിതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറും നിര്‍വഹിക്കും. താലൂക്ക് തല ഉദ്ഘാടനം  തഹസില്‍ദാര്‍ നിര്‍വഹിക്കും. ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും പുനരുജ്ജീവിപ്പിച്ച വില്ലേജ് തല ജനകീയ സമിതികളുടെ ഉദ്ഘാടനം അന്ന് തന്നെ നിശ്ചിത സമയത്ത്  നടക്കും.

date