Skip to main content

കുടുംബശ്രീ ജില്ലയില്‍ മാതൃകാ  ബാല ലൈബ്രറികള്‍ തുടങ്ങുന്നു

കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും പുസ്തകങ്ങളെ കുട്ടികളുടെ കൂട്ടുകാരാക്കി മാറ്റുന്നതിനുമായി കുടുംബശ്രീ  ജില്ലാ മിഷനും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി മാതൃകാ ബാല ലൈബ്രറികള്‍ തുടങ്ങുന്നു. ജില്ലയിലാകെ 30 മാതൃകാ ലൈബ്രറികള്‍ ഒരുക്കാനാണ് തീരുമാനം. കുട്ടികള്‍ക്കായുള്ള മാതൃകാ ലൈബ്രറികള്‍  ഒരുക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍ ഒന്‍പത് ലക്ഷം രൂപ വിവിധ  സി.ഡി.എസുകള്‍ മുഖേന  ബാലസഭാ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കും. കുട്ടികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ലൈബ്രറി കൗണ്‍സിലും പുതിയ ഒരു ഉദ്യമത്തിന് മുതിരുന്നത്.

  ബാലസഭകള്‍ സജീവമായ പ്രദേശങ്ങളിലെ ലൈബ്രറി കൗണ്‍സില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗ്രന്ഥ ശാലകളിലാണ് കുട്ടികള്‍ക്ക് മാത്രമായി വായനാ മുറികള്‍ ഒരുക്കുക.  ഒരു ബാല ലൈബ്രറി ഒരുക്കുന്നതിന് 30,000 രൂപ എന്ന തോതില്‍ ആകെ 30 ബാല  ലൈബ്രറികള്‍ക്ക് തുക നല്‍കും.  കുടുംബശ്രീക്ക് കീഴിലെ ശിശു വികസന പരിപാടിയായ ബാലസഭകളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കുട്ടികളുടെ വായന മുറികള്‍ ഏപ്രില്‍ ആദ്യവാരത്തോടെ ജില്ലയില്‍  ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത്  അറിയിച്ചു.

date