Skip to main content

തൊഴില്‍മേള 22ന് പെരിന്തല്‍മണ്ണയില്‍

വി.എച്ച്.എസ്.സി യോഗ്യത നേടിയ 18 നും 35 നും ഇടയില്‍ പ്രായമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 22ന്  പെരിന്തല്‍മണ്ണ ചോയ്‌സ് കാറ്ററിങ്് സര്‍വ്വീസസില്‍ തൊഴില്‍ നടത്തുന്നു. വി.എച്ച്.എസ്.സി കുറ്റിപ്പുറം മേഖലാ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിങ് സെല്ലിന്റെയും മലപ്പുറം, പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്്‌ചേഞ്ചുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍ മേള. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള, വി.എച്ച്.എസ്.സി  കഴിഞ്ഞ 18 നും 35 നും ഇടക്ക് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ മാര്‍ച്ച് 22ന് രാവിലെ ആവശ്യമായ രേഖകളും ബയോഡാറ്റയും ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0494 2608083.  
 

date