Skip to main content

അപ്രൻ്റീസ്ഷിപ്പ് മേള ഇന്ന്

കോട്ടയം: വ്യാവസായിക പരിശീലന വകുപ്പ് ആർ.ഐ.സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് ( മാർച്ച് 18) അപ്രൻ്റീസ്ഷിപ്പ് മേള സംഘടിപ്പിക്കും.  കോട്ടയം  മാമ്മൻമാപ്പിള ഹാളിൽ രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി മേള ഉദ്ഘാടനം ചെയ്യും . കോട്ടയം മേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ എം. എഫ് സാംരാജ് അധ്യക്ഷത വഹിക്കും. 

ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ജയശങ്കർ പ്രസാദ് ,  വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി ലൗലി, സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡൻ്റ് എബ്രഹാം കുര്യാക്കോസ് , റവ. ഫാദർ തോമസ് പാണനാൽ , ഐ.ടി.ഐ പ്രിൻസിപ്പാൾ മാരായ പി.ജെ ആൽബർട്ട്, അനില നൈനാൻ, സി.ജി ജയശ്രീ, എം.വി സുമേഷ് എന്നിവർ സംസാരിക്കും. ട്രെയിനിംഗ് ഓഫീസർ പി.എസ് അനിൽ കുമാർ സ്വാഗതവും ജൂനിയർ അപ്രൻ്റീസ് ഷിപ്പ് അ ഡ്വൈസർ ചിന്താ മാത്യു നന്ദിയും പറയും

 

ഏറ്റുമാനൂർ ഐ.ടി.ഐ പ്രിൻസിപ്പാൾ സൂസി ആൻ്റണി, മോട്ടിവേഷൻ ട്രെയിനർ അനീഷ് മോഹൻ എന്നിവർ ക്ലാസെടുക്കും.

date