Skip to main content

ഓപ്പണ്‍ ഫോറം സമയക്രമത്തില്‍ മാറ്റം

ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പണ്‍ ഫോറത്തിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ശനിയാഴ്ച (മാര്‍ച്ച് 19) രാവിലെ 11 മണിയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ഓപ്പണ്‍ ഫോറം. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഇ.മുഹമ്മദ് സഫീര്‍ അധ്യക്ഷത വഹിക്കും. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകസിലിണ്ടറുകളിലെ തൂക്കക്കുറവ്, അമിത വില ഈടാക്കാല്‍, സിലിണ്ടറുകള്‍ വിതരണം ചെയ്യുമ്പോള്‍ അമിത ഡെലിവറി ചാര്‍ജ് ഈടാക്കുന്നതായുള്ള പരാതികള്‍, സിലിണ്ടറുകള്‍ കരിഞ്ചന്തയിലേക്ക് കടത്തുന്നതായുള്ള പരാതികള്‍ എന്നിവ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യും. ഗ്യാസ് ലീക്കേജ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണവും ഓപ്പണ്‍ഫോറത്തിന്റെ ഭാഗമായി നടക്കും. പൊതുജനങ്ങള്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍, ഉപഭോക്തൃസംഘടന പ്രധിനിധികള്‍, ഓയില്‍ കമ്പനി പ്രധിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date