Skip to main content

ദേശീയ പുരസ്‌കാരം നേടിയ പ്രിയ ആരോഗ്യ മന്ത്രിയെ കണ്ട് സന്തോഷം പങ്കുവച്ചു

ദേശീയ കോവിഡ് 19 വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മികച്ച വാക്സിനേറ്ററായി തെരഞ്ഞെടുത്ത തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ പ്രിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ കണ്ട് സന്തോഷം പങ്കുവച്ചു. മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പ്രിയയ്ക്കും കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എൻ ഗ്രേഡ് വൺ ടി. ഭവാനിയ്ക്കും അവാർഡ് സമ്മാനിച്ചത്. തനിക്കു ലഭിച്ച അവാർഡുമായി ഭർത്താവ് സുന്ദർ സിംഗിനോടൊപ്പമാണ് പ്രിയ എത്തിയത്. ആരോഗ്യ മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പ്രിയയെ പോലെയുള്ള ആരോഗ്യ പ്രവർത്തകരെന്ന് മന്ത്രി പറഞ്ഞു. നേരിട്ട് കണ്ടതിൽ സന്തോഷം പങ്കുവച്ചു. പ്രിയയ്ക്ക് എല്ലാ ആശംസകളും മന്ത്രി നേർന്നു.
പി.എൻ.എക്സ്. 1134/2022

date