Skip to main content

പരിശീലനം സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ എന്നിവര്‍ക്കായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമവുമായി ബന്ധപെട്ട വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രതിദിന റേഷന്‍ വിതരണം ഉള്‍പ്പെടെ പൊതുവിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനുള്ള പബ്ലിക് പോര്‍ട്ടലിനെ സംബന്ധിച്ചും ,റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും ക്ലാസ്സെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ സജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗം എം. വിജയലക്ഷമി അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി ജയപ്രകാശ് , ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി.പ്രമോദ് ,എന്നിവര്‍ സംസാരിച്ചു. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ബിനില്‍കുമാര്‍, സനോജ് ഒ.ജി, മനോജ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

 

date