Skip to main content

ഡി.ജി.ആര്‍.ഒ യോഗം ചേര്‍ന്നു

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ഡി.ജി.ആര്‍.ഒ യോഗം എ.ഡി.എം. എന്‍.ഐ.ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  റേഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി എല്ലാ മാസവും ഡി.ജി.ആര്‍.ഒ.യുടെ നേതൃത്വത്തില്‍ സംസ്ഥാന ഫുഡ് കമ്മീഷന്‍ മെമ്പര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം ജില്ലയിലെ വിവിധ കോളനികള്‍ മാസതോറും  സന്ദര്‍ശിച്ച് പരിശോധന നടത്തി പരാതികള്‍ ഉണ്ടെങ്കില്‍ നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന ഫുഡ് കമ്മീഷന്‍ മെമ്പര്‍ എം. വിജയലക്ഷമി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date