Skip to main content

മന്ത്രിസഭാ വാർഷികാഘോഷം: സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്

കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്  ജില്ലയിൽ  വിപുലമായ ആഘോഷ പരിപാടികളും   പ്രദർശന- വിപണനമേളയും സംഘടിപ്പിക്കുന്നു.  ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി സംഘാടക സമിതി  

 രൂപീകരിക്കുന്നതിന്   ഇന്ന് ( മാർച്ച് 19 ) വൈകുന്നേരം നാലിന് സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ്റെ അധ്യക്ഷതയിൽ   കോട്ടയം കെ.പി എസ് മേനോൻ ഹാളിൽ യോഗം ചേരും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ,  ജില്ലാ കളക്ടർ , ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ,  വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും .

date