Skip to main content

ആപ്ദാ  മിത്ര സന്നദ്ധ പ്രവർത്തകരുടെ പരിശീലനം സമാപിച്ചു 

കോട്ടയം:  ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ  ആപ്ദാ മിത്ര പദ്ധതിയിൽ  ചേർന്നിട്ടുള്ള  കോട്ടയം ജില്ലയിലെ സന്നദ്ധ പ്രവർത്തകർക്കായി  നടത്തിയ പരിശീലനം സമാപിച്ചു. .  സംസ്ഥാന -  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസ് എന്നിവയുടെ  നേതൃത്വത്തിലായിരുന്നു പരിശീലനം . ജില്ലയിലെ എട്ട് ഫയർ സ്റ്റഷനുകളുടെ കീഴിലുള്ള ആപ്ദമിത്ര പ്രവർത്തകരെ മൂന്നു ക്ലസ്റ്ററുകളാക്കിയാണ് പരിശീലനം നൽകിയത്. 

പാലാ ഫയർ സ്റ്റേഷനിൽ നടന്ന പരിശീലന പരിപാടി  ജില്ലാ കലക്ടർ  ഡോ.പി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. 

ഹസാഡ് അനലിസ്റ്റ് സത്യകുമാർ സി ജെ ,

കപ്പാസിറ്റി ബിൽഡിങ് സ്പെഷ്യലിസ്റ്റ് ക്ലിന്റ് മാത്യു, ജില്ലാ ഹസാഡ് അനലിസ്റ്റ് അതുല്യ എന്നിവർ സംസാരിച്ചു. 

 സ്റ്റേഷൻ ഓഫീസർ ,എസ് കെ ബിജുമോൻ , സാബു ആർ എൽ , വിവേക്  (സർഗ ക്ഷേത്ര) എന്നിവർ ക്ലാസെടുത്തു. 

 ചങ്ങനാശേരി  കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിലെ  പരിശീലന പരിപാടി എ.ഡി.എം ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു. 

 

 സംസ്ഥാന  ദുരന്ത നിവാരണ അതോറിറ്റി

പ്രൊജക്ട് ഓഫീസർ

ജോ ജോൺ ജോർജ്,  ചങ്ങനാശ്ശേരി സ്റ്റേഷൻ ഓഫീസർ,

സജിമോൻ ജോസഫ്, ജിൽസ് വർഗീസ്

ക്ലിന്റ് മാത്യു, എന്നിവർ ചങ്ങനാശേരിയിൽ

പരിശീലനം നയിച്ചു' . 

 കടുത്തുരുത്തിയിലെ ഉദ്ഘാടന ചടങ്ങിൽ കളക്ട്രേറ്റ് ജൂനിയർ സൂപ്രണ്ട് ബിജു മാത്യു ,   കപ്പാസിറ്റി ബിൽഡിങ് സ്പെഷ്യലിസ്റ്റ്, ക്ലിന്റ് മാത്യു,

 ഹസാഡ് അനലിസ്റ്റ്  അതുല്യ എന്നിവർ സംസാരിച്ചു. 

കടുത്തുരുത്തി  സ്റ്റേഷൻ ഓഫീസർ സുവികുമാർ ജോബിൻ കെ ജോൺ , സിജോ ജേക്കബ് 

സത്യകുമാർ സി ജെ എന്നിവർ ക്ലാസ് നയിച്ചു

ആധുനിക അഗ്നിശമന മാർഗങ്ങൾ, ദുരന്ത സമയങ്ങളിലെ പ്രഥമ  ശുശ്രൂഷ,    ആപ്ദാ മിത്രയുടെ തുടർ പ്രവർത്തനങ്ങൾ,നേതൃത്വ വികസനം   ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കൽ എന്നിവിഷയങ്ങൾ ഉൾപ്പെടുത്തി നടത്തിയ പരിശീലനത്തിൽ 200 പേർ പങ്കെടുത്തു. 

 

date