Skip to main content

അപ്രന്റീസ്ഷിപ്പ് മേള      

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ ട്രെയിനികള്‍ക്കായി  പത്തനംതിട്ട ജില്ലാ തല അപ്രന്റീസ്ഷിപ്പ് മേള  ഈ മാസം മാര്‍ച്ച് 18ന് രാവിലെ 10ന്  ഐടിഐ ചെന്നീര്‍ക്കരയില്‍  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.എന്‍. അനില്‍കുമാര്‍  ഉദ്ഘാടനം ചെയ്യും. അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും അല്ലാത്തവരും ആയ ഐടിഐ പാസായ ട്രെയിനികളെ നിരവധി ഗവണ്‍മെന്റ്, പബ്ലിക് ലിമിറ്റഡ്, പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങള്‍ മേളയിലൂടെ തെരഞ്ഞെടുത്ത് അപ്രന്റീസ് ട്രെയിനിംഗും സ്റ്റൈപന്റും നല്‍കും. താല്പര്യമുള്ള ട്രെയിനികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 18 ന് രാവിലെ 10 ന് ഐടിഐ ചെന്നീര്‍ക്കരയില്‍ എത്തിച്ചേരണം. ഫോണ്‍: :0468-2268710.
 

date