Skip to main content

സൈക്യാട്രിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍: കരാര്‍ നിയമനം

ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഇടുക്കി ജില്ലയില്‍ ഫീല്‍ഡ് ക്ലിനിക്കുകള്‍ നടത്തുവാന്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈക്യാട്രിസ്‌റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എം ബി ബി എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. സൈക്യാട്രിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന, മാസ ശമ്പളം 57525 രൂപയാണ്. പ്രായം 40 കവിയരുത്. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാലിലോ നോഡല്‍ ഓഫീസര്‍, ജില്ലാ മാനസികാരോഗ്യ പരിപാടി, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ പിന്‍ കോഡ് 685585, എന്ന മേല്‍വിലാസത്തില്‍ മാര്‍ച്ച് 28ന് മുന്‍പ് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍ നമ്പര്‍ 0486 226929. ഇന്റര്‍വ്യൂ നടത്തുന്ന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

date