Skip to main content

ഈരാറ്റുപേട്ട ഗവണ്‍മെന്റ് മുസ്ലീം എല്‍.പി. സ്‌കൂളിൻ്റെ  പുതിയ  കെട്ടിടം നാടിന് സമര്‍പ്പിച്ചു ആധുനീക കാലത്തിന് അനുയോജ്യമായ പാഠ്യപദ്ധതി നടപ്പാക്കും:മന്ത്രി വി. ശിവന്‍കുട്ടി

കോട്ടയം:   മതേതരത്വ മൂല്യങ്ങൾ സംരക്ഷിക്കപ്പെടും വിധം ആധുനീക കാലഘട്ടത്തിന് അനുയോജ്യമായ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.  

ഈരാറ്റുപേട്ട ഗവണ്‍മെന്റ് മുസ്ലീം എല്‍.പി. സ്‌കൂളിന്   നിര്‍മ്മിച്ച ബഹുനില കെട്ടിടം  ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യം, മതനിരപേക്ഷത, ലിംഗനീതി എന്നിവയിലധിഷ്ഠിതമായി  നടപ്പാക്കുന്ന പാഠ്യപദ്ധതി രാജ്യത്തിന് മാതൃകയായിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിൻ്റെ  തുടർ  വികസനപ്രവര്‍ത്തനങ്ങള്‍ക്ക്  പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം  പറഞ്ഞു.

എം.എല്‍.എ. രക്ഷാധികാരിയായ എഡ്യൂവിഷന്‍ ചാനലിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു  വിരമിക്കുന്ന  അധ്യാപകരായ മേഴ്‌സി കോശി, കെ.എ. സെല്‍മ, ഏലിയാമ്മ ജോസഫ് എന്നിവര്‍ക്ക്  ഉപഹാരവും , സ്‌കോളര്‍ഷിപ്പ് നേടിയവർക്കുള്ള  പുരസ്‌കാരവും ചടങ്ങിൽ  സമ്മാനിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കിയതിലൂടെ രണ്ടാംകിട സ്‌കൂളുകളെന്ന് മുദ്രകുത്തിയ സര്‍ക്കാര്‍ സ്‌കൂളുകളെ മികച്ച അടിസ്ഥാന സൗകര്യവികസനവും പശ്ചാത്തല വികസനങ്ങളുമൊരുക്കി മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധിച്ചതായി  ചടങ്ങിൽ അധ്യക്ഷത വഹിച്ച സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ. 

 പറഞ്ഞു. വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് പദ്ധതി വിശദികരിച്ചു. പൊതുമരാമത്ത് വകുപ്പ് . എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതാ മാത്യു നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുള്‍ ഖാദര്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ്,   സ്ഥിരം സമിതി അധ്യക്ഷരായ റിസ്വാന സവാദ്,

റിയാസ് വാഴമറ്റം, ഡോ. സഫല ഫിര്‍ദൗസ്,

വാര്‍ഡംഗം പി.എം. അബ്ദുള്‍ ഖാദര്‍, എ.ഇ.ഒ. ഷംല ബീവി, പി.ടി.എ. പ്രസിഡന്റ് പി.കെ.നൗഷാദ്,  ഹെഡ്മാസ്റ്റര്‍ പി.വി.ഷാജിമോന്‍, മാതൃസംഘം പ്രസിഡന്റ് ഹാസിന റസാഖ്, വിവിധ രാഷ്ട്ടീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 

 സംസ്ഥാന സര്‍ക്കാർ ലഭ്യമാക്കിയ പ്ലാന്‍ ഫണ്ട്  1.30 കോടി രൂപ 

വിനിയോഗിച്ചാണ് അത്യാധുനീക സൗകര്യങ്ങളോടെ എട്ട് ക്ലാസ്സ് മുറികളുള്ള ഇരുനില  കെട്ടിടം നിര്‍മ്മിച്ചത്. 

മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1940 ൽ സ്ഥാപിച്ച സ്കൂളാണിത്  . 2010 ൽ ഏറ്റവും കൂടുതല്‍ കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാർഡായി  10 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട് 

പ്രീപ്രൈമറിയിലെ ആറും  ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ 17  ഉം ഡിവിഷനുകളിലുമായി   893 വിദ്യാർത്ഥികളും  20 അധ്യാപകരുമാണുള്ളത്. 

date