Skip to main content

കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിനു തുടക്കം.

കോട്ടയം: കൃഷി വകുപ്പും  കാര്‍ഷിക യന്ത്രവത്ക്കരണ മിഷനും  ചേര്‍ന്ന് നടപ്പാക്കുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് ജില്ലയിൽ  തുടക്കമായി.  

കര്‍ഷകരുടേയും കാര്‍ഷിക സമിതികളുടേയും പക്കലുള്ള ഉപയോഗ ശൂന്യമായതും കേടായതുമായ  മുഴുവന്‍ കാര്‍ഷിക യന്ത്രങ്ങളും  അറ്റകുറ്റപ്പണികള്‍ നടത്തി  പ്രവര്‍ത്തന സജ്ജമാക്കുന്നതാണ് പദ്ധതി. തുടർന്ന് ഇവ കാര്‍ഷിക കര്‍മ്മസേനകള്‍ക്കും കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്കും പാടശേഖര സമിതിക്കും കൈമാറും.

ഇതിനായി  കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷൻ കാര്‍ഷിക യന്ത്രകിരണം സേന രൂപീകരിച്ചിട്ടുണ്ട്.  

മിഷന്‍ സി.ഇ.ഒ. ഡോ. യു.ജയകുമാരന്റെ നേതൃത്വത്തില്‍ പ്രൊജക്ട് എഞ്ചിനീയറും  നാല് കാര്‍ഷിക മെക്കാനിക്കുകളുമടങ്ങുന്ന സംഘം

അഗ്രോ സര്‍വ്വീസ് സെന്ററുകൾ   കാര്‍ഷിക കര്‍മ്മ സേനകൾ എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 20 പേര്‍ക്ക് കാര്‍ഷിക യന്ത്രങ്ങൾ  അറ്റകുറ്റ പണി നടത്തുന്നതിൽ പ്രായോഗിക പരിശീലനം നൽകും. 

12 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയുടെ ആദ്യ ബാച്ച്  കോഴ  കസ്റ്റം ഹയറിംഗ് സെന്ററില്‍ ആരംഭിച്ചു.   ആത്മ കോട്ടയം പ്രൊജക്ട് ഡയറക്ടര്‍ ഡോ. സന്തോഷ്‌കുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ പാര്‍വ്വതി അധ്യക്ഷയായിരുന്നു. പ്രൊജക്ട് എഞ്ചിനീയര്‍ കെ.എസ്. ശ്യാംകുമാര്‍ പദ്ധതി വിശദീകരിച്ചു. 

 

date