Skip to main content

പി.എം കിസാൻ സമ്മാൻ പദ്ധതി ; അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം

 കോട്ടയം:കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. കിസാൻ സമ്മാൻ നിധി പദ്ധതിയിലെ നിലവിലെ ഗുണഭോക്താക്കളും  പുതുതായി ചേരുന്നവരും ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം.  ധനസഹായ വിതരണം 

  ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തത്തിലേക്ക് മാറ്റുന്നതിനാൽ  ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചവർക്കാണ്   ഏപ്രിൽ മുതലുള്ള ധനസഹായം ലഭിക്കുക. മെയ് 31 നകം ഇ കെവൈവി വെരിഫിക്കേഷനും നിർബന്ധമായും പൂർത്തിയാക്കണമെന്ന്  പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

 

date