Skip to main content

ജില്ലാ പഞ്ചായത്ത് 40 ലക്ഷം; പുലിക്കോട്ടില്‍ ഹൈദര്‍ കലാപഠന കേന്ദ്രത്തില്‍ ആസ്വാദന, ഗവേഷണങ്ങള്‍ക്കാവശ്യമായ ഇരിപ്പിടങ്ങള്‍ സജ്ജമായി

ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ച് അകത്തളാലങ്കാരം പൂര്‍ത്തിയാക്കിയ വണ്ടൂര്‍ പുലിക്കോട്ടില്‍ ഹൈദര്‍ കലാപഠന കേന്ദ്രത്തിന്റെ സമര്‍പ്പണം പുലിക്കോട്ടില്‍ സമാരക ചെയര്‍മാന്‍ കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. ഇതോടെ കലാപഠന കേന്ദ്രത്തില്‍ ആസ്വാദന, ഗവേഷണങ്ങള്‍ക്കാവശ്യമായ ഇരിപ്പിടങ്ങള്‍ സജ്ജമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, പഞ്ചായത്ത് പ്രസിഡന്റ് പി. റുബീന, ജില്ലാ പഞ്ചായത്തംഗം കെ.ടി അജ്മല്‍, വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, വാര്‍ഡംഗം പള്ളത്ത് തുളസി, ആസാദ് വണ്ടൂര്‍, അഡ്വക്കറ്റ് അനില്‍ നിരവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date