Skip to main content

ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്കുള്ള ജില്ലാതല പരിശീലനം ഇന്ന്

പരിസ്ഥിതി-ജൈവ-ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും പ്രാദേശിക തലത്തില്‍ നേതൃത്വം നല്‍കുന്ന ബി.എം.സികള്‍ക്ക് ഇന്ന് (മാര്‍ച്ച് 22) ജില്ലാതലത്തില്‍ പരിശീലനം നല്‍കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് കായിക വകുപ്പ് മന്ത്രി  വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ബി.ബി മലപ്പുറം ജില്ലാ ഓഫീസിന്റെ പ്രഖ്യാപനം മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബാ കാടേരി നിര്‍വഹിക്കും. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ജില്ലാ ആസൂത്രണ സമിതി ഗവ. നോമിനി ഇ.എന്‍ മോഹന്‍ദാസ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗങ്ങളായ ഡോ.കെ.ടി ചന്ദ്രമോഹനനന്‍, കെ.വി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുക്കും

date