Skip to main content

ടി.ബിയെ അറിയൂ സമ്മാനം നേടൂ ക്യാമ്പയിന് ജില്ലയില്‍ മികച്ച സ്വീകരണം

ക്ഷയരോഗത്തെ നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ  ടി.ബി യെ അറിയൂ സമ്മാനം നേടൂ എന്ന പേരില്‍ ക്യാമ്പയിന്‍ ജില്ലയില്‍ പര്യടനം തുടരുന്നു. ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചാണ് പരിപാടി നടത്തുന്നത്. പൊതു ജന പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടിക്ക് ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പൊതുജനങ്ങളോട് ക്ഷയരോഗത്തെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുകയും ശരിയുത്തരം നല്‍കുന്നവര്‍ക്ക് സമ്മാനം നല്‍കിയും ക്ഷയരോഗത്തെ കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് അവബോധം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം കോട്ടക്കുന്നില്‍ നിന്നും ആരംഭിച്ച ക്യാമ്പയിന്‍ ഇന്നും നാളെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സുബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ എസ്.ടി.എല്‍.എസ് അനീഷ്, മഞ്ചേരി ഡിടിസി മനോജ്,    എസ്.ടി എസ്.വിജയന്‍ വളാഞ്ചേരി എന്നിവരാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്.

date