ടെക്നിക്കല്‍ ഹൈസ്കൂള്‍ പ്രവേശനം
തിരുവനന്തപുരം നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ അടുത്ത അധ്യയനവര്‍ഷത്തേയ്ക്കുളള എട്ടാം ക്ലാസ് പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org/tsh എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിലെ ടി.എച്ച്.എസ് അഡ്മിഷന് പോര്‍ട്ടല്‍ ലിങ്കില്‍ കയറി ഓണ്‍ലൈന്‍ സബ്മിഷന് എന്ന ഓപ്ഷന് തെരഞ്ഞെടുത്തശേഷം അപേക്ഷ സമര്‍പ്പിക്കാം. കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, കുട്ടിയുടെ ജനന തീയതി, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. ആധാര്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സംവരണ വിവരങ്ങള്‍ എന്നിവ നിര്‍ബന്ധമല്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സ്കൂളില്‍ നേരിട്ടെത്തിയോ ഫോണ്‍ മുഖനയോ സഹായം ലഭ്യമാക്കാവുന്നതാണ്. ഇതിനായി സ്കൂളില്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 6. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745331105, 9745261235, 9388163842, 7907788350, 9446686362, 7907938093, 9446701730, 04722812686.
- Log in to post comments