Skip to main content

തൊഴില്‍മേള 22ന് . പെരിന്തല്‍മണ്ണയില്‍

പൊതുവിദ്യാഭ്യാസ വകുപ്പ് വി. എച്ച്. എസ്. ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെല്ലിന്റെയും പാലക്കാട്- മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും സംയുക്തഭിമുഖ്യത്തില്‍ വി. എച്ച്. എസ്. ഇ. കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്കായി ഉദ്യോഗ് മേള 2022  എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. പെരിന്തല്‍മണ്ണ ചോയ്‌സ് കാറ്ററിംഗ് സര്‍വീസില്‍ മാര്‍ച്ച് 22 നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന മേള മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  നസീബ അസീസ്, പെരിന്തല്‍മണ്ണ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ പി എസ്, പെരിന്തല്‍മണ്ണ നഗര സഭാ വാര്‍ഡ് കൗണ്‍സിലര്‍മുഹമ്മദ് സുനില്‍ എന്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും.

വി എച്ച് എസ് ഇ കുറ്റിപ്പുറം മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. എം. ഉബൈദുള്ള, വി എച്ച് എസ് ഇ, സിജിസിസി സ്‌റ്റേറ്റ്  കോഓര്‍ഡിനേറ്റര്‍ എ എം റിയാസ്, മലപ്പുറം ജില്ല ാഎംപ്ലോയ്‌മെന്റ് ഓഫീസര്‍ സുനിത എം, പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍  പി കെ രാജേന്ദ്രന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി ജി)കൃഷ്ണകുമാരി എ ജി എന്നിവര്‍ തൊഴില്‍ മേളക്ക് നേതൃത്വം നല്‍കും. വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ നിന്നുള്ള ഇരുപതിലധികം തൊഴില്‍ ദാതാക്കളും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആയിരത്തില്‍പരം ഉദ്യോഗാര്‍ഥികളും മേളയ്ക്ക് എത്തിച്ചേരും. അന്നേദിവസം മേളയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും പങ്കെടുക്കാമെന്ന് സി ജി സി സി ജില്ലാ കോര്‍ഡിനേറ്റര്‍മാരായ സ്മിത എന്‍, അനിത കെ വി എന്നിവര്‍ അറിയിച്ചു.
മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ 3 പകര്‍പ്പ് ഫോട്ടോപതിച്ച ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍  എന്നിവ സഹിതം രെജിസ്‌ട്രേഷന്‍ കൗണ്ടറില്‍ എത്തിച്ചേരണം. ഉദ്യോഗാര്‍ഥികള്‍ക്ക് എസ് എം എസ് വഴിയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈമാറിയതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്  0494 2608083, 9400520568

 

date