Skip to main content

വായനാ മത്സരം; വിജയികള്‍

ആലപ്പുഴ: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുന്നപ്ര ജെ.ബി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല വാനയാ മത്സരത്തില്‍ പൊതുജനങ്ങളുടെ വിഭാഗത്തില്‍ കെ. രാജന്‍ ഒന്നാം സ്ഥാനം നേടി. ആര്‍. സേതുനാഥ്, എം.ഡി. സുഭാഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

യു.പി വിഭാഗത്തില്‍ സരിഗ സതീഷ്, അഭീഷ്ട, എസ്. അഥീന എന്നിവരും വനിതാ വിഭാഗത്തില്‍ ടെസി ജോസ് ശ്രീലക്ഷ്മി, പി.സി. ചന്ദ്രകാകുമാരി എന്നിവരും ആദ്യ മൂന്നു സ്ഥനങ്ങള്‍ നേടി. 

വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയിലും സെക്രട്ടറി ടി. തിലകരാജും അറിയിച്ചു.

date