Skip to main content

നാടക ശില്‍പ്പശാല 

ആലപ്പുഴ: ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന നാടക ശില്‍പ്പശാല അരങ്ങൊരുക്കം  മാര്‍ച്ച് 18 മുതല്‍ 21 വരെ അമ്പലപ്പുഴ പി.കെ. സ്മാരക ഗ്രന്ഥശാലയില്‍ നടക്കും. ഇന്നു വൈകുന്നേരം 4.30ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷിബ രാകേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം ജി. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. ജയരാജ്, ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ്, ജില്ലാ ലൈബ്രറി  പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍, സെക്രട്ടറി ടി. തിലകരാജ്, കെ.വി. ഉത്തമന്‍, കെ.പി. കൃഷ്ണദാസ്. എന്‍.എസ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. ചലച്ചിത്ര, നാടക പ്രവര്‍ത്തകന്‍ അമല്‍ രാജ് ക്ലാസെടുക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്യാമ്പ് ഡയറക്ടര്‍ എച്ച്. സുബൈര്‍, സന്തോഷ് തകഴി, രവി പ്രസാദ്, നൂറനാട് സുകു, മനോജ് ആര്‍. ചന്ദ്രന്‍,  അലിയാര്‍ പുന്നപ്ര, പ്രവീണ്‍രാജ് കിളിമാനൂര്‍, മധു ജി. ചേര്‍ത്തല, ബിജു പാര്‍ത്ഥസാരഥി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

date