Skip to main content

യു.പി. സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം 25ന്

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍- 517/2019 തസ്തികയുടെ  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം (ഒന്നാം ഘട്ടം - 30 പേര്‍) ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ മാര്‍ച്ച് 25ന് നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. രേഖകളുടെ അസ്സല്‍, ഒ.ടി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ എത്തണം.

date