Skip to main content

തെളിനീരൊഴുകും നവകേരളം; ജില്ലാ ജലസമതി യോഗം ചേര്‍ന്നു

ആലപ്പുഴ: സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ ഏകോപനത്തിനായുള്ള ജില്ലാ ജലസമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. 

ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു മുഖ്യപ്രഭാഷണം നടത്തി. നവകേരളം രണ്ടിന്റെ ജില്ലാതല മാര്‍ഗരേഖ ചടങ്ങില്‍ പ്രകാശനം ചെയ്തു. നാടിന്റെ ജലസ്രോതസുകളായ നീര്‍ച്ചാലുകളെ മാലിന്യ മുക്തമാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഹരിതകേരളം മിഷനും ജില്ലാ ശുചിത്വമിഷനും സംയുക്തമായാണ്  ക്യാമ്പയിന്‍ നടത്തുന്നത്. 

ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. രാജേഷ് മാര്‍ഗരേഖ പരിചയപ്പെടുത്തി. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ജയകുമാരി, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ്കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണര്‍ (ജനറല്‍) ഡി. ഷിന്‍സ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date