Skip to main content

കാർഷിക മേഖലയിലൂടെ നാടിനെ പുനരുജ്ജീവിപ്പിക്കാൻ അവണൂർ  പഞ്ചായത്ത് 

കാർഷിക മേഖലയ്ക്കും അവണൂർ വലിയതോട് നവീകരണത്തിനും മുൻ‌തൂക്കം നൽകി  അവണൂർ പഞ്ചായത്തിന്റെ വരും വർഷ പ്രവർത്തന ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമണി ശങ്കുണ്ണിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് മിനി ഹരിദാസ് പ്രഖ്യാപിച്ച ബജറ്റിൽ  സർവ്വ മേഖലയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്നതാണ് .   വനിത- ശിശു വികസനം- ആരോഗ്യ - ശുചിത്വ മേഖലകൾക്ക് പ്രത്യേക പരിഗണനയും ബജറ്റിലുണ്ട് . പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ അവണൂർ വലിയ തോട് നവീകരണത്തിനായി ഒരു കോടി രൂപ വകയിരുത്തി.ആരോഗ്യമേഖലയിലെ സമഗ്ര മാറ്റത്തിന്  പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ ഒന്നരക്കോടി രൂപ ബജറ്റിൽ മാറ്റിവച്ചു. യുവജനങ്ങളുടെയും വനിതകളുടെയും സാമ്പത്തിക ഉന്നമനത്തിന് ചെറുകിട വ്യാവസായങ്ങൾക്ക് പ്രോത്സാഹനം , തൊഴിൽ പരിശീലനം എന്നിവ നൽകും.കുടുംബശ്രീ വിപണന കേന്ദ്രം, സേവന സഹായ കേന്ദ്രം സജ്ജീകരണം എന്നിവയും ബജറ്റിൽ ഉൾപ്പെടുന്നു .
പഞ്ചായത്തിലെ വിദ്യാലയങ്ങളുടെ ആധുനികവൽക്കരണം, എം സി എഫ്  ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളുടെ വിപുലീകരിക്കരണം, സമ്പൂർണ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ ജല ജീവൻ മിഷൻ പദ്ധതികൾ,ഭവനപുനരുദ്ധാരണം, പട്ടികജാതി വിഭാഗങ്ങളുടെ വിദ്യഭ്യാസ ആവശ്യങ്ങൾക്ക് ഊന്നൽ എന്നിവയാണ് മറ്റു പദ്ധതികൾ അടിസ്ഥാന സൗകര്യ വികസനത്തിനായി റോഡ്, സ്ട്രീറ്റ് മെയിൻ, നവീകരണം ഉൾപ്പെടെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രാധാന്യം നൽകുന്നു. 28,00,46,856 കോടി രൂപ വരവും  27,05,29,300 രൂപ ചെലവും 95,17,556 രൂപ നീക്കിയിരിപ്പുമുള്ള  ബജറ്റാണ്  ഇത്തവണ അവതരിപ്പിച്ചത്.

date