Skip to main content

ശ്രേഷ്ഠ'പദ്ധതി: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം*

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം  തിരഞ്ഞെടുക്കുന്ന  ഉന്നത നിലവാരമുള്ള സി.ബി.എസ്.ഇ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 9,11 ക്ലാസുകളില്‍ ചേര്‍ന്ന് താമസിച്ച് പഠിക്കുന്നതിന് വയനാട്  ജില്ലയിലെ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 12-ാം ക്ലാസ് വരെ സൗജന്യ പഠനം. നാഷ്ണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി വഴി നടത്തുന്ന   ദേശീയ പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷന്‍. പരീക്ഷ മെയ് 7 ന് ഓണ്‍ലൈനായി നടക്കും. പരീക്ഷ മാധ്യമം - ഇംഗ്ലീഷും ഹിന്ദിയും. ഫലം മെയ് 20 ന് പ്രഖ്യാപിക്കും. 2021-22 അദ്ധ്യയന വര്‍ഷം '8 ' ലും'10' ലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍    https://shreshta.nta.nic.in/ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഏപ്രില്‍ 14 നകെ അപേക്ഷിക്കണം. ഫീസില്ല. ഫോണ്‍:04936 203824

date