Skip to main content

സംസ്ഥാന ക്ഷീര കർഷക സംഗമം; സബ് കമ്മിറ്റി യോഗം ചേർന്നു

2021-22 വർഷത്തെ സംസ്ഥാന ക്ഷീര കർഷക സംഗമത്തിൻ്റെ ഭാഗമായുള്ള സബ് കമ്മിറ്റി യോഗം  തൃശൂരിൽ  ചേർന്നു. എംഎൽഎ സി സി മുകുന്ദൻ  ഉദ്ഘാടനം ചെയ്ത യോഗത്തിൽ  അന്തിക്കാട്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. 22 വിവിധ സബ് കമ്മിറ്റികളുടെ യോഗത്തിൽ  സംസ്ഥാന ക്ഷീര കർഷക സംഗമത്തിൽ ഉൾപ്പെടുത്തേണ്ട വിവിധ പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച്  വിശദമായ ചർച്ച നടത്തി. തുടർന്ന് പരിപാടിയുടെ ഭാഗമായുള്ള  ബജറ്റ് അവതരണവും നടന്നു. 2022 മെയ് മാസം മൂന്നാം ആഴ്ചയിൽ ക്ഷീര കർഷക പാർലമെൻ്റ്, ഡയറി എക്സ്പോ, എൽ എസ് ജി ഡി  ശില്പശാല,  വനിത ശില്പശാല, മാധ്യമ സെമിനാർ, ഫോഡൽ സെമിനാർ, ക്ഷീര കർഷക സെമിനാർ , പൊതു സമ്മേളനം, ക്ഷീര കർഷകർക്ക് അവാർഡ്, തുടങ്ങി വിവിധ പരിപാടികൾ ക്ഷീര കർഷക സംഗമത്തിൽ നടത്താൻ  യോഗത്തിൽ തീരുമാനമായി.  ക്ഷീരവികസന വകുപ്പ് തൃശൂർ ജില്ല ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ , ക്ഷീര വികസന  വകുപ്പ് ഡയറക്ടർ വി പി സുരേഷ് കുമാർ,  ക്ഷീര വികസന  ജോയിൻ്റ് ഡയറക്ടർ   കെ  ശശി കുമാർ , വിവിധ  പഞ്ചായത്ത്  പ്രസിഡൻ്റുമാർ , ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ഷീന പറയങ്ങാട്ടിൽ  തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു.

date