Skip to main content

'വികസനപ്പൂരം' വീഡിയോ പ്രദർശന വാഹനം മന്ത്രി കെ രാധാകൃഷണൻ ഫ്ലാഗ് ഓഫ് ചെയ്തു

വികസനപ്പൂരം എന്ന പേരിൽ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ വികസന ഡോക്യുമെൻ്ററിയുടെ പ്രദർശന വാഹനം പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. കോലോത്തുംപാടം കേരള ബാങ്ക് അങ്കണത്തിൽ നിന്ന് യാത്ര ആരംഭിച്ച വീഡിയോ വാൾ വാഹനം ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനം നടത്തും. സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വീഡിയോ ഡോക്യുമെൻ്ററി കഴിഞ്ഞ ഒരു വർഷം ജില്ലയിൽ നടന്ന പ്രധാനപ്പെട്ട വികസന പ്രവർത്തനങ്ങളുടെയും നേട്ടങ്ങളുടെയും ദൃശ്യാവിഷ്ക്കാരമാണ്. സംസ്ഥാന സർക്കാരിൻ്റെ വികസന ക്ഷേമപദ്ധതികൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പ്രദർശന വാഹനം വരുന്ന 10 ദിവസങ്ങളിൽ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ഫ്ലാഗ് ഓഫ് ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, അസി.എഡിറ്റർ സ്നെമ്യ മാഹിൻ, അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ ശ്രുതി എ എസ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date