Skip to main content

റിസ്‌ക് ഫണ്ട് ധനസഹായ വിതരണവും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും നടത്തി

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് റിസ്‌ക് ഫണ്ട് ധനസഹായ വിതരണവും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തിന്റെ ഉദ്ഘാടനവും സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ സി കെ ശശീന്ദ്രന്‍  അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിസ്‌ക് ഫണ്ട് ധനസഹായ വിതരണം പി ബാലചന്ദന്‍ എംഎല്‍എ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍ എന്നിവര്‍ നിര്‍വഹിച്ചു. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ പി. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ചടങ്ങില്‍ കേരള ബാങ്കിന്റെ തൃശൂര്‍ റീജിയണല്‍ നിന്നും ലഭ്യമായ 151 അപേക്ഷകളില്‍ 1.50 കോടി രൂപയുടെ ധനസഹായം ഉള്‍പ്പടെ ആകെ തൃശൂര്‍ ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളില്‍ നിന്നും ലഭ്യമായ 939 അപേക്ഷകളില്‍ 8.06 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. ചടങ്ങില്‍ തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ശബരിദാസന്‍, ജോയിന്റ് ഡയറക്ടര്‍ (ആഡിറ്റ് ) കെ വി നാരായണന്‍, കേരള ബാങ്ക് ജനറല്‍ മാനേജര്‍ ജോളി ജോണ്‍ ,ജോയി ഫ്രാന്‍സിസ്, ജോസ് ജെ ചിറ്റിലപ്പിള്ളി, കെ.മുരളീധരന്‍, ബോര്‍ഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ബി ജയന്‍, മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

date