Skip to main content

ടെണ്ടറുകള്‍ ക്ഷണിച്ചു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കെ എ എസ് പി, ആരോഗ്യകിരണം, ആര്‍ ബി എസ് കെ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് ലാബ് ടെസ്റ്റുകള്‍, സ്‌കാന്‍, എംആര്‍ഐ, എക്‌സ്‌റേ എന്നിവ മെയ് ഒന്ന് മുതല്‍ 2023 ഏപ്രില്‍ 30 വരെ ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 30 വൈകീട്ട് മൂന്ന് വരെ സ്ഥാപനത്തില്‍ ലഭിക്കും. ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 6 ഉച്ചയ്ക്ക് 12. അന്നേദിവസം ഉച്ച കഴിഞ്ഞ് മൂന്നിന് ടെണ്ടറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ 0480 2833710 എന്ന നമ്പറില്‍ വിളിക്കുക.

date