Skip to main content

 ടെണ്ടറുകള്‍ ക്ഷണിച്ചു

ചാവക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ആര്‍ എസ് ബി വൈ പദ്ധതിക്കു കീഴില്‍ വരുന്ന രോഗിക്ക് ഓര്‍ത്തോ സര്‍ജറി ചെയ്യുന്നതിന് ആവശ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത ഉപകരണങ്ങള്‍ ആവശ്യാനുസരണം 2023 മാര്‍ച്ച് 31 വരെ വിതരണം ചെയ്യുന്നതിന് യോഗ്യരായ സ്ഥാപനങ്ങള്‍,വിതരണക്കാര്‍ എന്നിവരില്‍ നിന്നും മുദ്രവച്ച മത്സരാധിഷ്ഠ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ അപേക്ഷകള്‍ മാര്‍ച്ച് 21 ന് ഉച്ചയ്ക്ക് 3 മണി വരെ ആശുപത്രി കാര്യാലയത്തില്‍ നിന്നും ലഭിക്കും.  ടെണ്ടറുകള്‍ മാര്‍ച്ച് 26 ന് രാവിലെ 11.45 മണി വരെ  സമര്‍പ്പിക്കാം. ടെണ്ടറുകള്‍ മാര്‍ച്ച് 28 ന് ഉച്ചയ്ക്ക് ഒരു മണിക്ക് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍ 0487-2501110

date