Skip to main content

സ്റ്റൈപ്പന്റോടെ തൊഴില്‍ പരിശീലനം; അപ്രന്റീസ്ഷിപ്പ് മേള ഇന്ന് (മാര്‍ച്ച് 18)

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്‌റ്റൈപ്പന്റോടെ മികച്ച തൊഴില്‍ പരിശീലനം നേടാനുള്ള അവസരവുമായി അപ്രന്റീസ്ഷിപ്പ് മേള. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. അപ്രന്റീസ്ഷിപ്പ് മേള ഇന്ന് (മാര്‍ച്ച് 18) രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷത വഹിക്കും.

തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നായി 600ല്‍ പരം ഒഴിവുകളിലേക്കാണ് അപ്രന്റീസുകളായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുള്ളത്. മേളയില്‍ വച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നേരിട്ട് അപ്രന്റീസുകളെ തിരഞ്ഞെടുക്കും. വിവിധ തൊഴില്‍ മേഖലകളില്‍ ഐടിഐ യോഗ്യതയുള്ളവര്‍ക്കും സ്‌കൂള്‍ പഠനം  പൂര്‍ത്തിയാക്കിയവര്‍ക്കും സ്‌റ്റൈപ്പന്റോടെ തൊഴില്‍ പരിശീലനം നേടാന്‍ മേളയില്‍ നടക്കുന്ന അഭിമുഖത്തിലൂടെ സാധിക്കും. മേളയിലെത്തുന്നര്‍ക്ക് ടോക്കണ്‍ നല്‍കി ക്രമപ്രകാരമാണ് പ്രവേശനം അനുവദിക്കുക. 

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പരിശീലന കാലയളവില്‍ കുറഞ്ഞത് 7000 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി അപ്രന്റീസുകളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കും. ഓരോ ട്രെയിനികള്‍ക്കും പ്രതിമാസം 1500 രൂപ എന്ന നിരക്കിലാണ് ധനസഹായം നല്‍കുക. ഇതിന് പുറമെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 1000 രൂപ അധികമായി നല്‍കും. ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടക്കുന്ന പ്രായോഗിക പരീക്ഷയില്‍ പങ്കെടുത്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാനും അപ്രന്റീസുകള്‍ക്ക് അവസരമുണ്ടാവും.

പുതിയ സ്ഥാപനങ്ങള്‍ക്കുള്ള അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ഡെപ്യൂട്ടി സ്റ്റേറ്റ് അപ്രന്‍്‌സ്ഷിപ്പ് അഡൈ്വസര്‍ മിനി മാത്യു നിര്‍വ്വഹിക്കും. സംസ്ഥാനത്തെ മികച്ച അപ്രന്റീസ് ട്രെയിനിക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ചാലക്കുടി ഗവ ഐടിഐ പ്രിന്‍സിപ്പാള്‍ രാജേഷ് വി ചന്ദ്രനും ജില്ലയിലെ മികച്ച അപ്രന്റീസ് ട്രെയിനിക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ജില്ലാ ജൂനിയര്‍ അപ്രന്റ്‌സ്ഷിപ്പ് അഡൈ്വസര്‍ മാത്യു ജോണും നിര്‍വ്വഹിക്കും. വിവിധ സ്ഥാപനങ്ങള്‍ക്കുള്ള മൊമന്റോ വിതരണം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, ഡിഎംഒ  എന്‍ കെ കുട്ടപ്പന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എം എം ജോവിന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍കരീം, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ബീന, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ഹരീഷ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ടിയാര സന്തോഷ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രവീണ്‍, ഐടിഐ മാനേജേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പ്രശാന്ത് മേനോന്‍ എന്നിവര്‍ നിര്‍വ്വഹിക്കും. തൃശൂര്‍ ആര്‍ ഐ സെന്റര്‍ ട്രെയിനിങ്ങ് ഓഫീസര്‍ സുധ പി കെ സ്വാഗതവും ജൂനിയര്‍ അപ്രന്റിസ്ഷിപ്പ്് അഡൈ്വസര്‍ സലീം ആര്‍ കെ നന്ദിയും പറയും.

date