Skip to main content

ലീഗല്‍ മെട്രോളജി അദാലത്ത്

കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ ആയിരുന്ന സാഹചര്യത്തിലും മറ്റുകാരണങ്ങളാലും യഥാസമയം മുദ്രപതിപ്പിക്കുവാന്‍ ഹാജരാക്കാത്തത് മൂലം കുടിശ്ശികയായ അളവ്തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെന്ന വ്യവസ്ഥയില്‍ അധികഫീസ്, രാജിഫീസ് എന്നിവയില്‍ ഇളവ് നല്‍കി മുദ്ര ചെയ്തു നല്‍കുന്നതിനായി അദാലത്ത് നടത്തും.

 

കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങള്‍ അദാലത്ത് മുഖേന മുദ്രപതിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതാത് താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അപേക്ഷ നല്‍കണം.  ഏപ്രില്‍ 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. കോഴഞ്ചേരി താലൂക്ക് ഫോണ്‍-04682322853, അടൂര്‍- 04734221749, കോന്നി 04682341213,റാന്നി 04735223194, മല്ലപ്പള്ളി - 04692785064. തിരുവല്ല- 04692636525.

date