Skip to main content

ചാലക്കുടി വനിതാ ഐടിഐയിൽ എൻഎസ്എസ് ക്യാമ്പ് ഉദ്‌ഘാടനം

ചാലക്കുടി വനിത ഐടിഐയിൽ എൻഎസ്എസിന്റെ സപ്തദിനസഹവാസ ക്യാമ്പ് ചാലക്കുടി മുനിസിപ്പൽ ചെയർമാൻ വി ഒ പൈലപ്പൻ ഉദ്ഘാടനം ചെയ്തു. ഐടിഐ പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ പി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  ഷാജു ജോസഫ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ  ബിന്ദു ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. ചാലക്കുടി ഐടിഐ വൈസ് പ്രിൻസിപ്പാൾ രാജേഷ് വി ചന്ദ്രൻ, ചാലക്കുടി ഐടിഐ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അയ്യപ്പൻ കെ കെ, വനിത ഐടിഐ സീനിയർ സൂപ്രണ്ട്  ജോയസ്സി എ എൽ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ  സുനിത പി കെ, സ്റ്റാഫ് സെക്രട്ടറി  സീന എം ജെ എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ എൻഎസ്എസ് ക്യാപ്റ്റൻ  ശിൽപ ടി സി നന്ദി രേഖപ്പെടുത്തി.

date