Skip to main content

ഇരിങ്ങാലക്കുട കാർഷിക സേവന കേന്ദ്രം നവീകരണത്തിന്  അര ലക്ഷം രൂപ അനുവദിച്ചു 

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാർഷിക സേവന കേന്ദ്രത്തിന്റെ നവീകരണത്തിനായി കൃഷിവകുപ്പ് അര ലക്ഷം രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.  കൂടാതെ 50 സെന്റ് സ്ഥലം ഏറ്റെടുത്ത് നേഴ്സറി തുടങ്ങാനുള്ള പദ്ധതിയും കൃഷി വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കാർഷിക സേവന കേന്ദ്രം നവീകരണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ചിറ്റിലപ്പിള്ളി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിതാ മനോജ്, വിവിധ ജനപ്രതിനിധികൾ, കാർഷിക സേവന കേന്ദ്രത്തിന് കീഴിലെ സേവന ദാതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date