Skip to main content

ഇരിങ്ങാലക്കുട ഗവ.ഗേൾസ് എച്ച് എസ് എസ്  വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും 

ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിന്റെ 131-ആ മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നടത്തി. വാർഷികാഘോഷ പരിപാടികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്ലസ് ടു ഹ്യൂമാനിറ്റീസ് രണ്ടാം വർഷ വിദ്യാർത്ഥിനി അനന്യ ഒ. യുടെ 'വെറുതെ പറഞ്ഞത്' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ഡോ. ആർ ബിന്ദു, സ്കൂൾ പ്രിൻസിപ്പൽ  ബിന്ദു പി ജോണിന് നൽകി നിർവഹിച്ചു. ഹയർസെക്കൻഡറി അധ്യാപിക ഇന്ദുകല രാമനാഥ് പുസ്തക പരിചയം നടത്തി.  വിരമിക്കുന്ന അധ്യാപകരായ ഹെഡ്മിസ്ട്രസ് സീനത്ത് ടി എ,  ഹയർസെക്കന്ററി അധ്യാപകരായ ലതിക പി എസ്, രവിചന്ദ്രൻ വി ആർ,   അബ്ദുൾ ഹഖ് സി. എസ്. എന്നിവരെ ഡോ. ആർ ബിന്ദു ആദരിച്ചു.

ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സൺ  സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗര സഭാ വൈസ് ചെയർമാൻ ടി വി ചാർളി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സുജ സഞ്ജീവ്കുമാർ, അംബിക പള്ളിപ്പുറത്ത്,  ജയ്‌സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ  ഒ എസ് അവിനാശ്, പി ടി എ പ്രസിഡന്റ് വി വി റാൽഫി, എൽ പി വിഭാഗം ഹെഡ്മിസ്ട്രസ്  അസീന പി ബി, വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി ഹേന കെ ആർ, ഒ എസ് എ പ്രസിഡന്റ് പ്രൊഫ. ദേവി ഇ എച്ച് എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലേഖ പി ആർ നന്ദിയും പറഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും വിവിധ കലാപരിപാടികളും നടന്നു.

date