Skip to main content

പ്രളയത്തിൽ തകർന്ന അങ്കണവാടിയ്ക്ക് പുനർജന്മം

കാറളം ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന അങ്കണവാടിയ്ക്ക് പുനർജന്മം. കാറളം പതിനൊന്നാം വാർഡ് താണിശേരി ഹരിപുരം  സൂര്യ അങ്കണവാടിയ്ക്കാണ് പുതിയ കെട്ടിടമൊരുങ്ങുന്നത്. റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന അങ്കണവാടിയുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു. 2018ലെ പ്രളയത്തെ തുടർന്ന് നാശോന്മുഖമായ അങ്കണവാടി . വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചു പോരുന്നത്. ആറു മാസം കൊണ്ട് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകും. 

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിത മനോജ് വിശിഷ്ടാതിഥിയായി.  ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. എസ് ശശികുമാർ, സെക്രട്ടറി മധുരാജ് കെ വാർഡംഗം സരിത വിനോദ്, ബ്ലോക്ക് സി. ഡി. പി. ഒ.  സംഷാദ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date