Skip to main content

കുന്നംകുളം റവന്യൂ ടവര്‍ നിര്‍മ്മാണം:  നിര്‍വ്വഹണ പുരോഗതി വിലയിരുത്തി 

നിര്‍ദ്ദിഷ്ട കുന്നംകുളം റവന്യൂ ടവര്‍ നിര്‍മ്മിക്കുന്ന കുറുക്കന്‍പാറ താഞ്ചന്‍കുന്ന്  എ.സി.മൊയ്തീൻ എം എൽ എ സന്ദര്‍ശിച്ച് നിര്‍വ്വഹണ പുരോഗതി വിലയിരുത്തി.ജില്ല കലക്ടര്‍ ഹരിത വി കുമാറും പൊതുമരാമത്ത്, റവന്യൂ, ഫോറസ്റ്റ്, നഗരസഭ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നിഹിതരായിരുന്നു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സനല്‍ തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.  സ്ഥല സന്ദര്‍ശനത്തിന് ശേഷം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ തല യോഗം ചേര്‍ന്നു. ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്  അടിയന്തിര നിര്‍ദ്ദേശം നല്‍കി.  പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരോട് നടപടികള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.  റവന്യൂ ടവറിന്റെ രൂപകല്പനയുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനിച്ചു.  

യോഗത്തില്‍ കുന്നംകുളം തഹസില്‍ദാര്‍ സുനില്‍കുമാര്‍ പി എസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം ഇഇ ബിജി പി വി, എഇഇ ബിന്ദു പരമേഷ്‍, എഇ ആശ കെ വി, കെഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ.ശ്രീകുമാര്‍ വി ബി, തൃശൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രഞ്ജിത്ത് എം കെ,  തൃശൂര്‍ ഗവ.എൻജിനീയറിംഗ് കോളേജ് സിവില്‍ എൻജിനീയറിംഗ് വിഭാഗം അസി. പ്രൊഫസര്‍ പി പി ശിവന്‍, നഗരസഭ സെക്രട്ടറി ഇന്‍ചാര്‍ജ് ഉഷാകുമാരി പി എസ്, താലൂക്ക് ഹെഡ് സര്‍വ്വേയര്‍ ഹംസ പി എം,  തുടങ്ങിയവര്‍ സംബന്ധിച്ചു.

date