Skip to main content

നേത്ര പരിശോധന ക്യാമ്പുകളോടെ ഗ്ലാക്കോമ ദിനാചരണം നടന്നു 

ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ  നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടുകൂടി നേത്ര  പരിശോധന ക്യാമ്പുകളോടെ ഗ്ലോക്കോമ ദിനം ആചരിച്ചു. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ഗ്ലാക്കോമദിനചാരണവും പരിശോധന ക്യാമ്പും  പി ബാലചന്ദ്രൻ എം എൽ എ  ഉദ്‌ഘാടനം ചെയ്തു. ആയുർവേദ  ഡി എം ഒ ഡോ: പി ആർ സലജകുമാരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ വിശിഷ്ടാതിഥിയായി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ:എം എസ് നൗഷാദ്, രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി നേത്രരോഗ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ പി കെ നേത്രദാസ്‌ ,ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി കെ.ജെ.റാഫി , ചീഫ് മെഡിക്കൽ ഓഫിസർ ഡോ എം ജി ശ്യാമള എന്നിവർ സംസാരിച്ചു. 

ഗ്ലോക്കോമയുടെ പ്രതിരോധവും ചികിത്സയും സംബന്ധിച്ച ബോധവത്കരണ ക്‌ളാസിന് ഡോ പി കെ നേത്രദാസ്‌ നേതൃത്വം നല്കി. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തുടർ പരിശോധന ക്യാമ്പുകൾ നടന്നുവരുന്നുണ്ട്. നേത്ര  പരിശോധന ക്യാമ്പുകൾക്ക് ഡോ പി കെ നേത്രദാസ്‌ , ഡോ: സുമിത , ഡോ: ശില്പ , ഡോ: ശില്മ പ്രിയ ഒപ്റ്റോമെട്രിസ്റ്റ് സുജ എന്നിവർ നേതൃത്യം നല്കി. തുടർ ക്യാമ്പുകൾ സംബന്ധിച്ച  കൂടുതൽ വിവരങ്ങൾക്ക് 9446560271

date