Skip to main content

സൗജന്യ പരിശീലനവുമായി പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്

മോഹിനിയാട്ടം ,കർണ്ണാടക സംഗീതം ,കഥകളി സംഗീതം, മ്യൂറൽ പെയിന്റിങ് എന്നിവയിൽ സൗജന്യ പരിശീലനവുമായി പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്. കോലഴി , മുളങ്കുന്നത്തുകാവ് , അവണൂർ , കൈപ്പറമ്പ് , തോളൂർ, അടാട്ട് എന്നീ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പരിശീലനം നടത്തുന്നത്. അപേക്ഷകൾക്ക് പ്രായപരിധി ഇല്ല. താൽപര്യമുള്ളവർ ഗ്രാമ പഞ്ചായത്തുമായോ ബ്ലോക്ക് പഞ്ചായത്തുമായോ ബന്ധപ്പെടാം. 
അപേക്ഷകൾ മാർച്ച് 15ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 9447266203, 9961615073

date