Skip to main content

സംസ്ഥാന ക്ഷീരകർഷക സംഗമം; സ്വാഗതസംഘം രൂപീകരിച്ചു  

സംസ്ഥാന ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരണയോഗം അന്തിക്കാട് സെലിബ്രേഷൻ ഹാളിൽ നടന്നു. സി സി മുകുന്ദൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി മുഖ്യരക്ഷാധികാരിയായും സി സി മുകുന്ദൻ എംഎൽഎ  ചെയർമാനായും 22 കമ്മിറ്റികളടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു. മെയ് മൂന്നാം വാരം  ക്ഷീര  കർഷക  പാർലമെന്റ്, ഡയറി  എക്സ്പോ, എൽ എസ് ജി ഡി ശില്പ ശാല, മാധ്യമ  സെമിനാർ, ക്ഷീര കർഷക സെമിനാർ,  പൊതു സമ്മേളനം  തുടങ്ങി  വിവിധ  പരിപാടികൾ  സംസ്ഥാന  ക്ഷീര  കർഷക സംഗമത്തോട് അനുബന്ധിച്ച് നടത്തുന്നതിനും തീരുമാനിച്ചു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കൃഷി മന്ത്രി  വി എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ കെ ശശികുമാർ പദ്ധതി  വിശദീകരിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ,  അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിടി ജോൺസൺ, മുൻ എംഎൽഎ ഗീത ഗോപി, ക്ഷീര വികസന വകുപ്പ് ഡയറക്ടർ  വി പി സുരേഷ് കുമാർ, ക്ഷീരവികസന വകുപ്പ് തൃശൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബീന പി എ, ക്ഷീര വികസന വകുപ്പ് ജോയിൻ്റ് ഡയറക്ടർ റാഫി പോൾ,  ഇ ആർ സി എം പി യു ചെയർമാൻ ജോൺ തെരുവത്ത്, അംഗം താര ഉണ്ണികൃഷ്ണൻ, കെ സി എം എഫ് എഫ് അംഗം ഭാസ്കരൻ ആദംകാവിൽ, വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.

date