Skip to main content

'സമത്വ' ലാപ്ടോപ് വിതരണ പദ്ധതി ഉദ്ഘാടനം ഇന്ന്(23 മാർച്ച്)

ഉന്നത വിദ്യാഭ്യാസ രംഗത്തു കോവിഡ് മഹാമാരി സൃഷ്ടിച്ച ഡിജിറ്റൽ അന്തരം മറികടക്കാനായി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന 'സമത്വ' ലാപ്ടോപ് വിതരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മാർച്ച് 23) ഉദ്ഘാടനം ചെയ്യും. രാവിലെ 11നു മുഖ്യമന്ത്രിയുടെ ഓഫിസിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1,000 എൻജിനീയറിങ് വിദ്യാർഥികൾക്കാണു പദ്ധതിയുടെ തുടക്കത്തിൽ സൗജന്യമായി ലാപ്ടോപ്പുകൾ നൽകുക. ഇതിൽ പകുതിയിലേറെയും പെൺകുട്ടികളാണ്. തെരഞ്ഞെടുത്ത കോളജുകളിലെ അഞ്ചു വിദ്യാർഥികൾക്ക് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ടു ലാപ്ടോപ്പുകൾ കൈമാറും. സർവകലാശാല ഫണ്ടിൽനിന്നു നാലര കോടി രൂപ പദ്ധതിക്കായി ചെലവാക്കുന്നുണ്ട്.
പി.എൻ.എക്സ്. 1197/2022

date