Skip to main content

യുദ്ധവിരുദ്ധ ജലശയനം ഇന്ന്

ജില്ലാ പഞ്ചായത്തിന്റെയും ചാള്‍സണ്‍ സ്വിമ്മിംഗ് അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ കവ്വായി കായലിന്റെ ഭാഗമായ രാമന്തളി ഏറന്‍പുഴയില്‍ ഇന്ന് മാര്‍ച്ച് ഞായര്‍ രാവിലെ എട്ട് മണിക്ക് യുദ്ധവിരുദ്ധ ജലശയനം  സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം ടി എ മധുസൂധനന്‍ എംഎല്‍എ നിര്‍വഹിക്കും.  എം വിജിന്‍ എംഎല്‍എ, മുന്‍ എംപി ശ്രീമതി ടീച്ചര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ലോക സമാധാനം എന്ന സന്ദേശം മുന്‍നിര്‍ത്തി നടത്തുന്ന യുദ്ധവിരുദ്ധ ജലശയനത്തില്‍  നൂറില്‍പരം ആളുകള്‍ പങ്കെടുക്കും.
 

date