Skip to main content

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി

പത്തനംതിട്ട ജില്ലയിലെ 2000-ല്‍ കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.  ജില്ലാ ട്രഷറി ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിലെ വില്‍പ്പന വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മായ എന്‍ പിള്ള ഉദ്ഘാടനം ചെയ്തു.  

 

എഴുത്തുലോട്ടറി, ഓണ്‍ലൈന്‍ ലോട്ടറി വില്‍പന, ക്രമാതീതമായ സെറ്റ് വില്‍പ്പന തുടങ്ങിയ ലോട്ടറി മേഖലയിലെ അനഭിലഷണീയ വില്‍പ്പന രീതികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍  എന്‍.ആര്‍. ജിജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം റ്റി.ബി. സുബൈര്‍ മുഖ്യാതിഥിയായിരുന്നു.
 

date