Skip to main content

നേര്‍വഴി പദ്ധതി:  ജീവിതനൈപുണി പരിശീലന പരിപാടി

സാമൂഹ്യ നീതിവകുപ്പ് മുഖേന നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ യുവ കുറ്റാരോപിതര്‍ക്കായി ജീവിതനൈപുണ്യ പരിശീലനവും  നിയമബോധവല്‍ക്കരണ ക്ലാസും മാര്‍ച്ച് 18 ന് രാവിലെ 10ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡജ് എസ്. ജയകുമാര്‍ ജോണ്‍ ഉദ്ഘാടനം ചെയ്യും.

 

18 നും 30 ഇടയില്‍ പ്രായമുള്ള ജയിലില്‍ നിന്നും പുറത്തിറങ്ങിയവരേയും,  കോടതി നല്ലനടപ്പില്‍ വിട്ടവരേയും, കോടതി /പോലീസ് ജാമ്യത്തില്‍ നില്‍ക്കുന്നവരേയും തുടര്‍ന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതെ കൊണ്ടുപോകുന്നതിനും, ഇവരിലെ കുറ്റകൃത്യവാസന കുറയ്ക്കുന്നതിനും ഇവര്‍ക്ക് വ്യക്തിത്വവികസനവും, ലക്ഷ്യബോധവും സാദ്ധ്യമാക്കണം.

 

ഇതിനായി ജീവിതനൈപുണ്യ പരിശീലനവും, നിയമബോധന ക്ലാസും  നല്‍കി ഇവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രവണത ലഘൂകരിക്കാനും, നിയമവിധേയമായതും ആരോഗ്യകരവുമായ ഒരു സാമൂഹ്യജീവിതം സാധ്യമാക്കി ഇവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് നേര്‍വഴി  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്്.  പ്രധാന സാമൂഹ്യ പ്രതിരോധ നിയമങ്ങളിലൊന്നായ  പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്സ് ആക്റ്റ് 1958 കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് നേര്‍വഴി.

date