Skip to main content

വയല്‍വാണിഭം സാംസ്‌കാരിക സന്ധ്യകള്‍ സമാപിച്ചു; വിപണനം തുടരും

വൈവിധ്യമാര്‍ന്ന  നിരവധി പ്രോഗ്രാമുകള്‍ കൊണ്ടും പ്രൗഡഗംഭീരമായ സാംസ്‌കാരിക ഘോഷയാത്രകൊണ്ടും  ജനമനസുകളില്‍ ഇടം നേടിയ ഓമല്ലൂര്‍ വയല്‍വാണിഭത്തിന്റെ സാംസ്‌കാരിക സന്ധ്യകള്‍ സമാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ശില്പശാല, ജനകീയാസൂത്രണം അനുമോദനം, കാര്‍ഷിക സെമിനാര്‍, മൃഗസംരക്ഷണ സെമിനാര്‍, കവിയരങ്ങ്, നാടന്‍പാട്ട്, കോമഡിഷോ, ഗാനമേള, ഗാനമാലിക, നൃത്തസന്ധ്യകള്‍, പുലികളി തുടങ്ങി ഓമല്ലൂരിനെ ഇളക്കിമറിച്ച ദിനരാത്രങ്ങള്‍ക്കാണ് സമാപനമായത്.

 

സമാപന ദിവസമായ ഇന്നലെ വൈകിട്ട് 5.30 ന് കൊല്ലം ജില്ലയിലെ വെളിനെല്ലൂര്‍ പഞ്ചായത്തില്‍ നിന്നും വെളിനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം അന്‍സറിന്റെ നേതൃത്വത്തില്‍ എത്തിയ പഞ്ചായത്ത് അംഗങ്ങളേയും വെളിനെല്ലൂര്‍ ശ്രീരാമക്ഷേത്ര ഭാരവാഹികളേയും ജോസ് നേഴ്‌സറി ജംഗ്ഷനില്‍ നിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചു.

 

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനായിരുന്നു.  ഷാജി ജോര്‍ജ്, അഡ്വ. എം അന്‍സര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ജി. ശ്രീവിദ്യ, സ്മിത സുരേഷ്, അഡ്വ. മനോജ് കുമാര്‍, സാലി തോമസ്, കെ.സി. അജയന്‍, ഉഷ റോയി, റിജു കോശി, എന്‍. മിഥുന്‍, കെ.എന്‍. അമ്പിളി, അഭിലാഷ്, ബൈജു ഓമല്ലൂര്‍, സജയന്‍ ഓമല്ലൂര്‍, സുബിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
 

date