Skip to main content

ജനകീയ  ബജറ്റുമായി കോടശ്ശേരി പഞ്ചായത്ത്

കോടശ്ശേരി പഞ്ചായത്തിലെ 2022-2023 സാമ്പത്തിക വർഷത്തിലെ ബജറ്റ് വൈസ് പ്രസിഡന്റ്  ജിനി ബെന്നി അവതരിപ്പിച്ചു. 
28, 88,27,824 രൂപ വരവും 25,57,32,500 രൂപ ചെലവും 3,7,23,424 രൂപ ബാലൻസും പ്രതീക്ഷിക്കുന്ന ബജറ്റാണ് കമ്മിറ്റി മുമ്പാകെ അംഗീകാരത്തിനായി സമർപ്പിച്ചത്. സമ്പൂർണ വഴിവിളക്ക്  പദ്ധതിക്ക് വേണ്ടി 70 ലക്ഷം രൂപയും കുടിവെള്ളത്തിന് 36 ലക്ഷം രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.  ശുചീകരണ പ്രവർത്തനങ്ങൾക്കു 20 ലക്ഷം രൂപയും ഓപ്പൺ ജിം സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും നീന്തൽ കുളങ്ങൾ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കുട്ടികൾക്ക് കളിസ്ഥലം ഒരുക്കുന്നതിന് 1 കോടി രൂപയും സ്കൂളുകളും അങ്കണവാടികളും സ്മാർട്ട് ആക്കുന്നതിന് 30 ലക്ഷം രൂപയും ക്ഷീര കർഷകരെ സഹായിക്കുന്നതിന് പാലിന് സബ്സിഡി,തീറ്റ സബ്‌സിഡി,ചാണാകത്തിൽ ജൈവവള നിർമ്മാണ യൂണിറ്റ് തുടങ്ങിയ പദ്ധതികൾക്കായി 41 ലക്ഷം രൂപയും വകയിരുത്തി. വിശപ്പു രഹിത കോടശ്ശേരിയുടെ ഭാഗമായി ചൗക്ക കേന്ദ്രീകരിച്ചു  ജനകീയ ഹോട്ടൽ തുടങ്ങുന്നതിനു 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വാഴ,തെങ്ങ്,നെല്ല്, പച്ചക്കറി എന്നിവയുടെ വികസനത്തിന് 20 ലക്ഷം രൂപയും കാർഷിക ഉത്പന്നങ്ങൾ സംഭരിച്ചു മൂലവർധിത ഉത്പന്നങ്ങൾ ആക്കി മാറ്റുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തിയട്ടുണ്ട്. വയോജന ക്ഷേമത്തിനും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും 26 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തി. ഹോമിയോ ഡിസ്‌പെൻസറിക്കു സ്ഥലം വാങ്ങുന്നതിനു 15 ലക്ഷവും, ശ്മശാനത്തിന്  20 ലക്ഷവും, മെറ്റീരിയൽ കലക്ഷൻ സെന്ററിന്  20 ലക്ഷവും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് നവീകരണത്തിന് 30 ലക്ഷം രൂപയും വകയിരുത്തി. ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനും പി എസ് സി  എക്സാം എൻട്രൻസ്  തുടങ്ങിയവയ്ക്ക്  പഠിക്കുന്ന കുട്ടികൾക്ക് കംബൈൻ സ്റ്റഡി നടത്തുന്നതിനു സൗകര്യo ഒരുക്കാൻ 2.5 ലക്ഷം വകയിരുത്തി.ഓഫീസിന്റെ സമ്പൂർണ ഡിജിറ്റിലിസെഷന്റെ ഭാഗമായി 5 ലക്ഷം രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഭവന നിർമ്മാണത്തിന് 1.5 കോടി രൂപയും പഞ്ചായത്തു റോഡുകൾ നവീകരിക്കുന്നതിന് 3 കോടി രൂപയും വനിതാ ശിശു ക്ഷേമത്തിന് 16 ലക്ഷം രൂപയും പട്ടികജാതി പട്ടിക വർഗ ക്ഷേമത്തിനു 32.5 ലക്ഷം രൂപയും വകയിരുത്തി.ജലസേചനത്തിനു 19 ലക്ഷം രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

date